പ്രണവ് ചിത്രം `ആദി` അമൃത ടിവി സ്വന്തമാക്കി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ ‘ആദി’യുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവി സ്വന്തമാക്കി . ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദി.

അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ. ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.

Aadhi Movie​ official teaser 2

Aadhi Movie Official Teaser 2Watch in Youtube via :-//www.youtube.com/watch?v=_Ifh6vRJxKk

Posted by Jeethu Joseph on 2018 m. sausis 19 d.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com