മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ സൂര്യ ‌ടിവി സ്വന്തമാക്കി!

അബ്രഹാമിന്റെ സന്തതികളുടെ സാറ്റ് ലൈറ്റ് അവകാശം സൂര്യാ ടിവി സ്വന്തമാക്കിയതായി റിപ്പോർട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും സൂര്യാ ടിവിയും ഇതു സ്ഥീകരിച്ചു. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം ടി വി ചാനല്‍ സ്വന്തമാക്കുന്നത് അപൂര്‍വമാണ്.

ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

റി‌‌ലീസ് ചെയ്ത ശേഷം സിനിമ ഹിറ്റാകുന്നതിനനുസരിച്ചാണ് സാധാരണഗതിയിൽ സിനിമയുടെ സാറ്റലൈറ്റ് അവകാശം ടി വി ചാനലുകൾ സ്വന്തമാക്കുക. അതിനുനേർ വിപരീതമാണ് ഇത്തവണ സൂര്യ ചാനൽ ചെയ്തിരിക്കുന്നത്. അതേസമയം, എത്ര രൂപ മുടക്കിയാണ് സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയതെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com