മഴവില്‍ എന്റര്‍ടൈന്‍മെന്റ്‌ അവാര്‍ഡ്സ്‌ 2019

മലയാളികളെ വിനോദത്തിന്റെ വിസ്മയഭാവങ്ങളാല്‍ ആനന്ദിപ്പിച്ച മഹാപ്രതിഭകള്‍ക്ക്‌,
കലാസൃഷ്ടികള്‍ക്ക്‌ ജനപ്രീതിയുടെ അംഗീകാരപ്രതവുമായി ‘മഴവില്‍ എന്റര്‍ടൈന്‍മെന്റ്‌

അവാര്‍ഡ്സ്‌ 2019″ സമര്‍പ്പണം. ചലച്ചിത്രമേഖല മാതമല്ല, ഡിജിറ്റല്‍ മേഖലയിലെ
നവസുൃഷ്ടികള്‍ ഉള്‍പ്പെടെ ജനമനസ്സുകളില്‍ ആനന്ദവും ആഘോഷവും നിറച്ച
സര്‍ഗ്ഗസമ്പന്നതയ്ക്കാണ്‌ മലയാളത്തിലാദൃമായി ഇത്തരത്തിലൊരു

പുരസ്ക്കാര മൊരുങ്ങിയത്‌.

മലയാളത്തിലെ ജനപ്രിയ വിനോദ ചാനലായ മഴവില്‍ മനോരമ അണിയിച്ചൊരുക്കിയ
താരസമ്പന്നമായ പ്രഥമ പുരസ്ക്കാരവേദി അങ്കമാലി അഡ്‌ ലക്സ്‌ കണ്‍വെന്‍ഷന്‍

സെന്ററില്‍ മെയ്‌ 5 ന്‌ അരങ്ങേറി. ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌, സംവിധായകന്‍
പ്രിയദര്‍ശന്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ചടങ്ങിന്റെ
മുഖ്യാകര്‍ഷണം. ഒപ്പം, മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ സംവിധായകര്‍,
യുവതാരങ്ങള്‍, ഗായകര്‍ തുടങ്ങിയവരുടെ വന്‍നിരതന്നെ പുരസ്ക്കാരദാനച്ചടങ്ങില്‍
പങ്കെടുത്തു. ബോളിവുഡ്‌ താരങ്ങളായ, സെനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക
അറേററ ഉള്‍പ്പെടെ താരസമ്പന്നമായ നൃത്ത -ഗാനവിരുന്ന്‌, പ്രമുഖ താരങ്ങള്‍ പങ്കെടുത്ത
സ്‌കിറ്റുകള്‍ തുടങ്ങിയവയും ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

സിനിമ, ഡിജിറ്റല്‍ മേഖലയില്‍ നിന്ന്‌ ജനപ്രിതികൊണ്ട്‌ വിജയങ്ങള്‍ കൊയ്ത പതിനെട്ട്‌
വിഭാഗങ്ങളിലെ പ്രതിഭകള്‍ക്കാണ്‌ മഴവില്‍ എന്റര്‍ടൈന്‍മെന്റ്‌ അവാര്‍ഡ്സ്‌ 2019
പുരസ്ക്കാരങ്ങള്‍ സമര്‍പ്പിച്ചത്‌. ജനപ്രിയനടന്‍ സിദ്ദിഖാണ്‌ പുരസ്കാരദാനച്ചടങ്ങിന്‌
ആമുഖം കുറിച്ചത്‌. ഇഷ്ടതാരം കുഞ്ചാക്കോ ബോബന്‍ അവതാരകന്റെ
വേഷത്തിലെത്തുന്ന അപൂര്‍വ്വതയും ഈ പുരസ്ക്കാരവേദിയ്ക്കുണ്ടായിരുന്നു. ഒപ്പം,
ചിരിയും ആഘോഷവും നിറച്ച്‌ നടനും സംവിധായകനും അവതാരകനുമായ രമേഷ്‌
പിഷാരടിയും വേദിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com