പ്രഥമ മഴവിൽ അവാർഡ് മെയ് 5 നു

പ്രഥമ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റിന് നാളെ അങ്കമാലി വേദിയാകും.  പുരസ്കാരനിശയില്‍ ഇന്ത്യന്‍സിനിമാലോകത്തെ പ്രമുഖര്‍ അണിചേരും.

മലയാളത്തിലെ ജനപ്രിയ വിനോദ ചാനലായ മഴവില്‍ മനോരമയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ താരനിശയ്ക്കാണ് അരങ്ങൊരുങ്ങുന്നത്. ചലച്ചിത്രമേഖലയിലെ മുന്‍നിര പ്രതിഭകളുടെ സംഗമം കൂടിയാകും വേദി. ജനപ്രീതികൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവര്‍ക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഒപ്പം ഡിജിറ്റല്‍ മേഖലയില്‍ ആസ്വാദകരെ സ്വന്തമാക്കിയവര്‍ക്കും വേദി അംഗീകാരമൊരുക്കും. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, സംവിധായകന്‍ പ്രിയദര്‍ശന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുള്‍പ്പെടെ മലയാളത്തിലെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രഗല്‍ഭര്‍ പുരസ്കാരവിതരണച്ചടങ്ങിനെത്തും.

ബോളിവുഡിലെ നക്ഷത്രങ്ങളായ സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക അറോറ ഉള്‍പ്പെടെയുള്ളവര്‍ നൃത്തവിരുന്നൊരുക്കും.  പ്രമുഖതാരങ്ങള്‍ പങ്കെടുക്കുന്ന സ്കിറ്റുകളും താരാഘോഷത്തിന് നിറംപകരും. കുഞ്ചാക്കോ ബോബന്‍ ആദ്യമായി അവതാരകനായെത്തുന്നുവെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. 

മെയ് 5 നു  വൈകിട്ട് 5.30ന് അങ്കമാലി അഡ്്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഥമ മഴവിൽ അവാർഡ് നടക്കുന്നത് 

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com