നൂറു കോടി ബജറ്റില്‍ മോഹന്‍ലാല്‍-സൂര്യ ചിത്രം

mohanlal surya new movie stills

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം പുറത്തു വന്നിരിക്കുന്നു. കെ വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണ്.
സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. ചിത്രം ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. . മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.
ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ. വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍, അജോയ് വര്‍മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com