നീരാളിയെ കൈക്കലാക്കി സൂര്യ


മോഹൻലാൽ ചിത്രം നീരാളി സൂര്യ ടിവി സ്വന്തമാക്കി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തിന്‍റെ പേര് ‘നീരാളി’ മുംബൈയില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ്‌ ടി കുരുവിളയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കും.
മം​ഗോ​ളി​യ, താ​യ്‌ല​ൻ​ഡ് മുംബൈ, ബംഗളുരു എന്നിവടങ്ങളിലും കേ​ര​ള​ത്തി​ലു​മായി സിനിമയുടെ ചി​ത്രീ​ക​ര​ണം പൂർത്തിയായി. ഒ​രു ട്രാ​വ​ൽ ത്രി​ല്ല​ർ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രി​ല്ലര്‍ രീതിയില്‍ ഒ​രു തി​ക​ഞ്ഞ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഹോ​ളി​വു​ഡ് സ്റ്റൈലാണ് ​ചി​ത്ര​ത്തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സാജു തോമസായിരിക്കും പുതിയ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമായിരിക്കും.
മൂ​ണ്‍ ഷോ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള​യാ​ണ് നീരാളിയുടെ നിര്‍മാതാവ്. മ​ല​യാ​ളി​യും ബോ​ളി​വു​ഡ് കാ​മ​റാ​മാ​നു​മാ​യ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. നീരാളി പോലെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ വി മേനോന്‍ ചിത്രം ഒടിയന്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. അതിനു മുന്‍പ് എത്തുന്ന ഒരു ബിഗ്‌ റിലീസാവും നീരാളി.

ജൂലായ്‌ 14ന് മോഹന്‍ലാലിന്റെ ‘നീരാളി’ തിയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com