പറവയുടെ സാറ്റലൈറ്റ് അവകാശം മഴവിൽ മനോരമ സ്വന്തമാക്കി

പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമാണ് സിനിമ പറയുന്നത്. പ്രാവ് പറത്തൽ വിനോദവും മത്സരവുമായി കരുതുന്ന മട്ടാഞ്ചേരിക്കാരുടെ കഥയാണ് അല്ല ജീവിതമാണ് ഈ സിനിമ. പ്രാവുകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഇർഷാദ് , ഹസീബ് എന്നീ കൂട്ടുകാരില്‍ തുടങ്ങി അവരുടെ കണ്ണുകളിലൂടെ ,മട്ടാഞ്ചേരിയുടെ ഇടവഴികളിലൂടെ , അനേകം ജീവിതങ്ങളിലൂടെ നമ്മളെയും സഞ്ചരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ കാതല്‍.

ഇർഷാദിന്റെ ഇക്കയായി ഷൈൻ നിഗവും , വാപ്പയുടെ വേഷം കാഴ്ച വെച്ച സിദ്ധിക്കും, ഹരിശ്രീ അശോകനും മികച്ച പ്രകടനമായിരുന്നു. ഏതാണ്ട് ഇരുപത്തഞ്ചു മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാഗതിയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രം ആയി ദുൽഖർ സൽമാനും സിനിമയില്‍ എത്തുന്നുണ്ട്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ശ്രിന്ദ, ഗ്രിഗറി ജേക്കബ് എന്നിവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.സിനിമയുടെ സാറ്റലൈറ്റ് അവകാശം മഴവിൽ മനോരമ സ്വന്തമാക്കി

സംവിധായകന്‍ സൗബിന്‍ പ്രതിനായക വേഷത്തില്‍ തിളങ്ങിയപ്പോള്‍ ആഷിക് അബുവും ചെറിയ റോളില്‍ എത്തുന്നുണ്ട്. അതോടെ ചിത്രത്തിന് വലിയ ഒരു താര നിര തന്നെ അവകാശപ്പെടാം.

0 thoughts on “പറവയുടെ സാറ്റലൈറ്റ് അവകാശം മഴവിൽ മനോരമ സ്വന്തമാക്കി

  • 21st May 2019 at 10:33 am
    Permalink

    Your comment is awaiting moderation.

    Asianet

    Reply

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com