സീ കേരളം നവംബർ 3ന്

സീ കേരളം നവംബർ 3ന് ലോഞ്ച് ചെയ്യുന്നു. വർണാഭമായ “വിസ്മയരാവ്” താരനിശയോടുകൂടി ആണ് ആരംഭിക്കുന്നത്. അങ്കമാലി Adlux കൺവെൻഷൻ സെന്റെറിൽ നവംബർ 3ന് വൈകിട്ട് 6.30 ന് ആണ് ലോഞ്ച് ഈവന്റ് .

സൗത്ത് ഇന്ത്യയിൽ സീ യുടെ അഞ്ചാമത്തെ ചാനൽ ആണ് സീ കേരളം.. ചാനലിന്റെ പ്രസ് മീറ്റ് ഇന്ന് കൊച്ചിയിൽ നടന്നു.. സീ എന്റർടെയ്ൻമെന്റ് ടീമിനൊപ്പം ചാനലിന്റെ കേരളത്തിലെ ബിസിനസ് ഹെഡ് ആയി ദീപ്തി ശിവൻ ആണ് എത്തുന്നത്..

സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളെ അണിനിരത്തി സീ ഒരുക്കുന്ന “വിസ്മയരാവ്” എന്ന ബ്രഹ്മാണ്ഡ താരനിര തന്നെയാണ് “സീ”യുടെ വരവിലെ പ്രധാന ആകർഷണം.. ലോഞ്ചിനോട് അനുബന്ധിച്ചു നടക്കുന്ന ഈ സ്പെഷ്യൽ ഷോ മലയാളികൾക്ക് ഒരു പുതിയ അനുഭവമാവും സമ്മാനിക്കാൻ പോകുന്നത്..
മികച്ചതും രസകരവുമായ പരമ്പരകളും പ്രോഗ്രാമുകളും ചലച്ചിത്രങ്ങളും തുടക്കം മുതൽ സീ ഒരുക്കുന്നുണ്ട്.. പ്രൈം ടൈം സ്ലോട്ടുകളിൽ പുതുമയുള്ള പരമ്പരകൾ ആണ് സീ കേരളം ചാനലിൽ കാണാൻ സാധിക്കുന്നത്.. “നന്ദനന്ദനം” , “കുട്ടിക്കുറുമ്പൻ” , “ചെമ്പരത്തി” , “സ്വാതി നക്ഷത്രം ജ്യോതി” , “അല്ലിയാമ്പൽ” എന്നിവയാണ് സീ യിലെ പ്രധാന പരമ്പരകൾ.. “അടുത്ത ബെല്ലോട് കൂടി” എന്ന പേരിൽ ഒരു കോമഡി ഡ്രാമ കൂടി ഇവയോടൊപ്പം സീ സംപ്രേക്ഷണം ചെയ്യുന്നുണ്ട്..
വമ്പൻ ബഡ്ജക്ടിൽ അണിയിച്ചൊരുക്കുന്ന “ഡാൻസ് കേരള ഡാൻസ്” എന്ന വമ്പൻ ഷോ ആണ് സീ യുടെ മറ്റൊരു ആകർഷണം.. ചലച്ചിത്രതാരം അനന്യ അവതരിപ്പിക്കുന്ന “കോമഡി ഷോ” എന്ന പരിപാടിയും സീ യിൽ ഉണ്ടാകും.. “ഗുഡ് മോർണിംഗ് കേരളം” , “സൂപ്പർ ബംബർ” എന്നീവയും സീ യിലെ സ്പെഷ്യൽ പ്രോഗ്രാമുകളാണ്..
സീ യുടെ മറ്റൊരു ഹൈലൈറ്റ് ചലച്ചിത്ര പ്രദർശനങ്ങൾ തന്നെയാണ്.. 15 ഓളം പുതുപുത്തൻ മലയാളചിത്രങ്ങളാണ് സീ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.. “ബി ടെക്” , “ഒരു പഴയ ബോംബ് കഥ” , “മാംഗല്യം തന്തുനാനേന” , “മോഹൻലാൽ” , “ഇര” , “ആമി” , “ഹേ ജൂഡ്‌” , “വികടകുമാരൻ” , “കാർബൺ” , “സ്റ്റൈൽ” , “ഒരു മുറൈ വന്തു പാർത്തായാ” , “ദൈവമേ കൈതൊഴാം കെ.കുമാറാകണം” തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടത്തിൽ പെടും.. ഇവക്ക് പുറമേ പഴയ ചിത്രങ്ങളും അന്യഭാഷചിത്രങ്ങളും ഉൾപ്പെടെ 50 ഓളം ചിത്രങ്ങക് വേറെയും സീ യുടെ കളക്ഷനിൽ ഉണ്ട് എന്ന് അറിയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

WP Facebook Auto Publish Powered By : XYZScripts.com